പ്രചാരണങ്ങളിൽ സജീവമാകാനൊരുങ്ങി മുഖ്യമന്ത്രി

 അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തി. പുലർച്ചെ മൂന്നു മണിക്കുള്ള വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ ചികിത്സക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. സംസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും. 12ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.

Exit mobile version