പോലീസ് ക്യാമ്പിൽ എസ്ഐ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയുമായി പോലീസുകാരൻ

കൊച്ചി: ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർക്കെതിരേ അന്വേഷണം. ഹിൽപ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ച് കമാൻഡന്റിന് പരാതി നൽകിയത്. സംഭവത്തിൽ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ 23-ന് രാത്രി പത്തിന് ശേഷമായിരുന്നു സംഭവം. പിറ്റേന്നുതന്നെ ആംഡ് പോലീസ് ഇൻസ്പെക്ടർക്ക് രേഖാമൂലം പരാതി നൽകി. മുൻപും ഈ എസ്.ഐ.ക്കെതിരേ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.

Exit mobile version