പേരൂർക്കട വഴയിലയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.

തിരുവനന്തപുരം : പേരൂർക്കട വഴയിലയിൽ വാഹനാപകടത്തിൽ വഴയില സ്വദേശികളായ ഹരിദാസ്‌, വിജയകുമാർ എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ്‌ ഇടിച്ചത്‌.

രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക്‌ കാർ പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലാക്കിയെങ്കിലും ഹരിദാസനും വിജയനും പരിക്കേറ്റ് കിടക്കുന്ന വിവരം അവർ അറിഞ്ഞിരുന്നില്ല.   ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയിൽ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് തന്നെ ഇവർ മരണമടഞ്ഞു.

Exit mobile version