പെരിഞ്ഞനം കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു.

കൊടുങ്ങല്ലൂർ: പെരിഞ്ഞനം കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു. സമിതി ബീച്ചിലാണ് 25 അടി നീളമുള്ള തിമിംഗലത്തിന്റെ  ജഡം കരയ്ക്കടിഞ്ഞത്. വ്യാഴം വൈകിട്ട്‌  4.30 നാണ് നാട്ടുകാരും മത്സ്യ ത്തൊഴിലാളികളും തീരത്ത് ജഡം കണ്ടത്. തുടർന്ന് തിമിംഗലത്തെ കാണാൻ കടപ്പുറത്തേക്ക് ആളുകൾ കൂട്ടമായെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് അധികൃതർ കടപ്പുറത്തെത്തി. നടപടികൾ തുടങ്ങി. തിമിംഗലത്തിന്റെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

Exit mobile version