പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു.

പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഉയർന്നിരുന്നു. ഉമ്മൻ‌ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.  ഇത് ചാണ്ടി ഉമ്മന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണ്.  മുഖ്യ എതിരാളി ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു.  ജെയ്ക് സി.തോമസ് 2 തവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച ശേഷം ഇപ്പോഴിതാ മകനോട് മത്സരിക്കുകയാണ്.  എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലാണ്.  ആംആദ്മി പാർട്ടിയുടേതുൾപ്പെടെ 7 പേരുടെ വിധിയാണ് ഇന്ന് പുതുപ്പള്ളിയിൽ കുറിക്കുന്നത്.  രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.   മണ്ഡലത്തിൽ മൊത്തം 1,76,417 വോട്ടർമാരാണ് ഉള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലും.

വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10.5 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് ആറുവരെയാണ് പോളിങ്. ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. മണർകാട് ​ഗവൺമെന്റ് എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തിയാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്

Exit mobile version