പുതുക്കിയ ബസ്‌, ഓട്ടോ, ടാക്‌സി നിരക്ക്‌ നാളെ മുതൽ പ്രാബല്യത്തില്‍


സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഞായറാഴ്‌ച‌ മുതൽ നിലവിൽ വരും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്ന് പത്ത് രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. ഇതിന് പുറമേ നാല് ചക്ര ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും കൂടും.

ഓട്ടോ-ടാക്‌സി നിരക്ക് വർധനസംബന്ധിച്ച സർക്കാർ വിജ്ഞാപനം രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു. എന്നാൽശനി ഉച്ചയോടെയാണ് ബസ് ചാർജ്ജ് വർധിപ്പിച്ചുള്ള വിജ്ഞാപനമിറങ്ങിയത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്‌ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും കൂടും. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം.

Exit mobile version