പി.ടി. ഉഷയുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനം പി.ടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ എംപിയായി നിയോഗിക്കുന്നത്. രാജ്യാന്തര കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പി.ടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ ഉഷയുടെ കുടുംബവും ഇന്ന് പാർലമെന്റിൽ എത്തുംട
കേരളത്തിൻറെ പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി ഉഷയുടെ രാജ്യസഭാംഗത്വം കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ വർഷം ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടുന്നതുവരെ ഇന്ത്യൻ അത്‌ലറ്റിക്‌സിൽ മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താകരമാണ് ഉഷ.
1979ൽ നാഗ്‌പൂരിലെ ദേശീയ സ്‌കൂൾ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്‌ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളിൽ സ്വന്തം റെക്കോർഡുകൾ പലതവണ തിരുത്തിക്കുറിച്ചു. നാഷണൽ ​ഗെയിംസിലും ഏഷ്യൻ ​ഗെയിംസിലും മിന്നുന്ന പ്രകടനങ്ങളാണ് അവർ പുറത്തടുത്തത്. സെക്കൻഡിൻറെ നൂറിലൊരു അംശത്തിൽ ഒളിംപിക് മെഡൽ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിൻറെ കണ്ണീരായിരുന്നു.

Exit mobile version