പിഎസ്‌സി ചെയർമാൻ അഡ്വ. എം.കെ സക്കീറിനെതിരേ വിവാദം

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെതിരേ വിവാദം കൊഴുക്കുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ജില്ലാ പിഎസ്‌സി ഓഫീസുകൾ സന്ദർശിച്ച് പാരിതോഷകം പറ്റുന്നു എന്നാണ് ആക്ഷേപം. ഇതിനെതിരേ പിഎസ്‌സിയിൽ തന്നെ ഒരു വിഭാ​ഗം രം​ഗത്തു വന്നിട്ടുണ്ട്.
ഈ മാസം 30 വരെയാണ അഡ്വ. സക്കീറിന്റെ കാലാവധി. അന്ന് ഞായറാഴ്ച ആയതിനാൽ 29ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. സാധാരണ നിലയിൽ ചെയർമാൻ വിരമിക്കുമ്പോൾ പിഎസ്‌സി ആസ്ഥാനത്ത് ജീവനക്കാരും മറ്റ് പിഎസ്‌സി അം​ഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകുന്നതാണ് രീതി. ജില്ലാ ആസ്ഥാനത്തിനു പുറത്ത് ചെയർമാനോ അം​ഗങ്ങൾക്കോ യാത്രയയപ്പ് നല്കുന്ന കഴ്‌വഴക്കമില്ല. എന്നാൽ ഇതു ലംഘിച്ച് പല ജില്ലകളിലും ഇതിനകം അഡ്വ. സക്കീറിനു യാത്രയയപ്പ് നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലൃഷ്ണന്റെ വിയോ​ഗം മൂലം കണ്ണൂർ ന​ഗരത്തിൽ സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തിരുന്ന ഒക്റ്റോബർ മൂന്നിന് പോലും കണ്ണൂർ ജില്ല പിഎസ്‌സി ഓഫീസിൽ സിപിഎം പ്രതിനിധിയായ ചെയർമാന് യാത്രയയപ്പ് നല്കിയതാണു വിവാദമായത്. തിങ്കളാഴ്ച തോറും പതിവുള്ള പിഎസ്‌സി യോ​ഗം മാറ്റിവച്ചായിരുന്നു കണ്ണൂരിലെ യാത്രയയപ്പ്.
പാർട്ടി നേതാവിന്റെ മരണവാർത്ത അറിഞ്ഞിട്ടും യാത്രയയപ്പ് മാറ്റിവച്ചില്ല. കോടിയേരിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരിലും തലശേരിയിലും ധർമടത്തും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഈ നിയോജകമണ്ഡലങ്ങളിലെ പല സർക്കാർ സ്ഥപനങ്ങളും അന്നു പ്രവർത്തിച്ചില്ല. എന്നിട്ടും ജില്ലാ പിഎസ്‌സി ഓഫീസ് പ്രവർത്തച്ചത് ചെയർമാന് യാത്രയയപ്പ് നൽകാനായിരുന്നു എന്നാണ് പാർട്ടിയിൽപ്പോലും ആക്ഷേപം ഉയർന്നത്.
ഇനി പിഎസ്‌സി ആസ്ഥാന ഓഫീസിന്റെ ആഭിമുഖ്യത്തിലും ചെയർമാന് യാത്രയയപ്പ്ഒരുങ്ങുന്നുണ്ട്. മുൻ ചെയർമാൻമാർക്ക് പിഎസ്‌സി ആസ്ഥാനത്തായിരുന്നു യാത്രയയപ്പ് നൽകിയിരുന്നത്. അതിൽ നിന്നു ഭിന്നമായി അയ്യങ്കാളി ഹാളിൽ (പഴയ വിജെടി ഹാൾ) ആണു സക്കറീനു യാത്രയയപ്പ്. വിരമിച്ച ശേഷം ഭരണപരിഷ്കരണ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് അഡ്വ സക്കീറിന്റെ നോട്ടം. കടുത്ത പിണറായിപക്ഷക്കാരനായതു കൊണ്ടാണ് വഴിവിട്ട നടപടകളുമായി അദ്ദേഹം നീങ്ങുന്നതെന്നാണ് സിപിഎമ്മിലെ തന്നെ വിരുദ്ധ ചേരിയുടെ ആക്ഷേപം.

Exit mobile version