തിരുവനന്തപുരം: നാലു വർഷങ്ങൾക്ക് മുമ്പ് സംസ്കൃതത്തിൽ പിഎച്ച്ഡി ലഭിച്ചവരുടെ അസൽ സർട്ടിഫിക്കറ്റ് രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാലാ രജിസ്ട്രാർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഓഗസ്റ്റ് 30 ന് മുമ്പ് സർവകലാശാല രജിസ്ട്രാർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ടു മാസത്തിനകം അസൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർട്ടിഫിക്കറ്റിനായി വർഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പിഎച്ച്ഡി സർട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago