തിരുവനന്തപുരം: പാളയം എകെജി സെൻ്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ സിറ്റി കണ്ട്രോള് റൂമിലെ ഗ്രേഡ് എഎസ്ഐ അജയകുമാറാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാനായി എത്തുമ്പോഴാണ് അപകടം സംഭവിച്ചത്. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. ഹൈവേയിലും ബൈപ്പാസിലും പട്രോളിംഗ് നടത്തുന്ന ബൈപ്പാസ് ബീക്കൺസ് എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മധ്യഭാഗത്തായുള്ള സീറ്റിലാണ് അജയകുമാര്‍ ഇരുന്നിരുന്നത്. സീറ്റ് ബെല്റ്റിട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ അജയകുമാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
പാളയം എകെജി സെൻ്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു; ഗ്രേഡ് എഎസ്ഐ മരിച്ചു
-
by Infynith - 116
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago