പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

പാലക്കാട്: Elephant Attack: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ  ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശിവരാമൻ എട്ടോളം പേർക്കൊപ്പമായിരുന്നു നടക്കാനിറങ്ങിയത്. 

മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന  ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ശിവരാമനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശിവരാമന്റെ കൂടെയുണ്ടായിരുന്നവർക്ക് പരിക്കൊന്നുമില്ല. പാലക്കാട് നിന്നുള്ള കാട്ടാന ആക്രമണ വാര്‍ത്തകള്‍ ഈയിടെയായി പതിവായിരിക്കുകയാണ്. ഈ സംഭവത്തെ തുടർന്ന് ധോണിയിലെ ജനവാസ മേഖലകളിലേക്ക് ആനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളില്‍ ഭീതി പരത്തിയിട്ടുണ്ട്.

Exit mobile version