പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കൂത്തുപറമ്പ് എംഎല്‍എ കെപി മോഹനന്‍.

തലശേരി: പാനൂര്‍ മൂളിയത്തോട് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കൂത്തുപറമ്പ് എംഎല്‍എ കെപി മോഹനന്‍. ഷെറിന്റെ വീട്ടില്‍ പോയത് വിവാദമാക്കേണ്ടതില്ലെന്ന് കെ പി മോഹനന്‍ പാനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാട്ടില്‍ നടക്കുന്ന പൊതുരീതിയുടെ ഭാഗമായാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. യുവാവിന്റെ മരണത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് എംഎല്‍എയെന്ന നിലയില്‍ പോയത്. പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ഷെറിന്റെ കുടുംബാംഗങ്ങള്‍ ഇടതനുഭാവികള്‍ ആണെന്നും കെ പി മോഹനന്‍ പറഞ്ഞു. ബോംബ് നിര്‍മ്മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഇടതുമുന്നണി എം. എല്‍. എ കെ.പി മോഹനന്റെയും നേതാക്കളുടെ സന്ദര്‍ശനം. പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തിലാണ് കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയില്‍ തുടരുകയാണ്

Exit mobile version