പാനൂരിലെ ബോംബ് സ്ഫോടന സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയ സിപിഎം നേതാക്കളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം നടത്തും. വികസന വിരുദ്ധ നിലപാടാണ് കണ്ണൂരിലെ സിറ്റിംഗ് എംപി കഴിഞ്ഞ 5 വര്‍ഷക്കാലം സ്വീകരിച്ചത്.

സിപിഎമ്മിന്റ പ്രകടന പത്രികയാകട്ടെ പരിഹാസ്യമാണ്. 543 സീറ്റില്‍ 40 ഇടങ്ങളില്‍ മാത്രം മത്സരിക്കുന്ന സിപിഎം അധികാരത്തിലെത്തിയാല്‍ കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നും കളളപണ നിയന്ത്രണ നിയമം റദ്ദാക്കുമെന്നും സിഎഎ റദ്ദാക്കുമെന്നും മറ്റുമുളള പ്രഖ്യാപനം പരിഹാസ്യമാണ്. ലോക്‌സഭയ്ക്കകത്തും പുറത്തും സുധാകരന്റെ പ്രവര്‍ത്തനം മോശമായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം നടക്കാത്തതിന് പിന്നില്‍ കോണ്‍ഗ്രസ്-സിപിഎം എംപിമാരാണ്. റെയില്‍വേയോട് ചേര്‍ന്നുളള ഐഒസി ഡിപ്പോ മാറ്റുന്നതിന് ഇരുകൂട്ടരും എതിർ നിന്നതാണ് വികസനത്തിന് തടസ്സമായത്.

Exit mobile version