പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ.

ബെംഗളൂരു: പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവം നടന്നത് ഇന്നലെ രാവിലെ കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്. ഇവിടെ വച്ചാണ് പരാതി നല്‍കാനെത്തിയ ഭാര്യയെ  ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്നാഥ് കൊലപ്പെടുത്തിയത്.   സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്. 

Exit mobile version