എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ

ന്യൂഡൽഹി: തന്നോട് ചെയ്തതത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആർ ബി ശ്രീകുമാർ ചെയ്തതതെന്ന് നമ്പി നാരായണൻ. ആർ ബി ശ്രികുമാറിൻറെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ഐഎസ്ആർഒ ചാരക്കേസിലും ആർ.ബി ശ്രീകുമാർ ചെയ്തത് ഇതുതന്നെയാണ്. കെട്ടുകഥകൾ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നും. മുമ്പും ഇത് തന്നെയായിരുന്നു അയാൾ ചെയ്തിരുന്നതെന്നും നമ്പി ആരോപിക്കുന്നു.

എല്ലാത്തിനുമൊരു പരിധിയുണ്ട് അറസ്റ്റിൽ സന്തോഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും നാരായണൻ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ആർബി ശ്രീകുമാർ എന്ന് നേരത്തെയും നമ്പി  നാരായണൻ പറഞ്ഞിരുന്നു.

Exit mobile version