നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.  പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നും രണ്ടു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

Exit mobile version