നെടുമ്പാശേരിയിൽ സ്വർണക്കടത്ത്‌: ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരടക്കം പിടിയിൽ.

നെടുമ്പാശേരി :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ്‌ ലിമിറ്റഡിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരായ വിഷ്‌ണു, അഭിലാഷ് എന്നിവരും മൂവാറ്റുപുഴ സ്വദേശിയുമാണ് പിടിയിലായത്.

ബുധനാഴ്‌ച എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിൽ ദുബായിൽനിന്ന്‌ എത്തിയതാണ് മൂവാറ്റുപുഴ സ്വദേശി. ഇയാളുടെ പക്കൽനിന്ന്‌ 1.375 കിലോ സ്വർണമാണ് പിടികൂടിയത്. ഇയാളിൽനിന്ന്‌ സ്വർണം ഏറ്റുവാങ്ങുന്നതിനിടെയാണ്‌ അഭിലാഷ് പിടിയിലായത്‌. അഭിലാഷിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണക്കടത്തിൽ സഹപ്രവർത്തകനായ വിഷ്‌ണുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. മൂന്നുപേരെയും ഡയറക്‌റേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ്‌ ചെയ്‌തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഡിആർഐ ഉദ്യോഗസ്ഥർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയത്‌.

Exit mobile version