നെടുമങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ മലിനജലം

കക്കൂസ് മാലിന്യമടക്കമുള്ള അഴുക്കുചാലിലിറങ്ങി നടന്നാലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജനങ്ങൾക്ക് പ്രവേശിക്കാനാവുക. കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് അധികാരികൾ പറയുമ്പോഴും ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം തന്നെ പകർച്ച വ്യാധികളുടെ കേന്ദ്രമായി മാറുകയാണ്. ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികൾക്കും മറ്റു സന്ദർശകർക്കും പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.

Exit mobile version