നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം

കാസർകോട്‌: നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ  കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌.വെള്ളിയാഴ്‌ച കൊല്ലം, കോട്ടയം ജില്ലകളിൽ  സാധാരണയിൽനിന്ന്‌ അഞ്ച്‌ ഡിഗ്രി വരെ ചൂട്‌ ഉയർന്നു.  ഉയർന്ന താപനില 36 ഡിഗ്രി വരെയായി.  തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ചൂട്‌ നാല്‌ ഡിഗ്രി വരെയും കൂടി 34 ഡിഗ്രിയായി. കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും ചൂട്‌ ഉയർന്നു.  സാധാരണ ലഭിക്കേണ്ട മഴപോലും ലഭിക്കാതെ വരൾച്ചാഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്നത്‌ പ്രശ്‌നമാണ്‌. ഒമ്പത്‌ ജില്ലകളിൽ ഇത്തവണ 63 ശതമാനം മുതൽ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല.

Exit mobile version