നിറങ്ങളുടെ ഉത്സവം; ഇന്ന് ഹോളി

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കേരളത്തിന് ചില ഇടങ്ങളിൽ ഹോളി ആഘോഷിക്കപ്പെടാറുണ്ട്. വിശ്വാസങ്ങൾ അനുസരിച്ച് ഹോളിയുടെ ദിവസം പരസ്പരം നിറങ്ങൾ അണിയിക്കുന്നത് ശത്രുത ഇല്ലാതാക്കാൻ സഹായിക്കും. ഹൈന്ദവ വിശ്വാസമനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമി ദിവസമാണ് ഹോളി ആഘോഷിക്കാറുള്ളത്. കൂടാതെ പൗർണമി ദിവസം പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുമെന്നാണ് വിശ്വാസം. അന്നാണ് ഹോളി ദഹൻ നടത്തുന്നത്. അതിന് അടുത്തുള്ള ദിവസമാണ് നിറങ്ങള്‍ കൊണ്ടുള്ള  ഹോളി ആഘോഷം.

Exit mobile version