നിര്‍ണ്ണായക നീക്കത്തില്‍  ആഭ്യന്തര മന്ത്രാലയം CAA ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. 

നരേന്ദ്ര മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം 2019 ചട്ടങ്ങൾ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചതോടെ  ബിജെപിയുടെ 2019 പ്രകടനപത്രികയുടെ അവിഭാജ്യ ഘടകമാണ് പ്രവര്‍ത്തികമാവുന്നത്.   ഈ വിജ്ഞാപനത്തോടെ, ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇത്  പൗരത്വം തട്ടിയെടുക്കാനുള്ള നിയമമല്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പൗരത്വം നൽകുന്നതാണെന്നും സർക്കാർ വിജ്ഞാപനത്തിൽ കൃത്യമായി  വ്യക്തമാക്കിയിട്ടുണ്ട്. 

2019 ഡിസംബറിൽ പാർലമെന്‍റ്   CAA പാസാക്കിയിരുന്നു. ബില്ലിന്  രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനുശേഷം മോദി സർക്കാർ നിയമം നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാല്‍ അടുത്തിടെ CAA ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

Exit mobile version