നിയന്തണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

തൃക്കരിപ്പൂർ : നിയന്തണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ തെക്കുംമ്പാടിൽ വ്യാഴം അർദ്ധരാത്രിയിലാണ് അപകടം. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി സുഹൈൽ (25), പയ്യന്നൂർ പെരുമ്പ സ്വദേശി ഷാനിദ്(26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ ഭാഗത്ത് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ടി എൻ 14 ഡി 9693 നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.

Exit mobile version