നിഖില്‍ തോമസിന്റെ വ്യാജബിരുദം; കലിം​ഗ സര്‍വകലാശാലയ്‌ക്ക് കത്തയച്ചു.

തിരുവനന്തപുരം> കായംകുളം എംഎസ്എം കോളേജിലെ വിദ്യാർഥി നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കലിംഗ യൂണിവേഴ്‌സി‌റ്റി അധികൃതർക്ക് കേരള യൂണിവേഴ്‌സി‌റ്റി ഇ മെയിൽ അയച്ചു. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, ടിസി, മൈഗ്രേഷൻ, മാർക്ക് ലിസ്റ്റ് എന്നിവയിലെ വ്യക്തത ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിട്ടുള്ളത്. മെയിലിന് മറുപടി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കാനാണ് സർവകലാശാലയുടെ തീരുമാനം.

കൂടാതെ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്‌ക്കും സർവ്വകലാശാല പരാതി നൽകി. നിഖിൽ തോമസിന് അഡ്‌മിഷൻ നൽകിയ കായംകുളം എംഎസ്എം കോളജിന് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ സർവകലാശാലയിൽ നേരിട്ട് വന്ന് റിപ്പോർട്ട് നൽകാനാണ് കോളജ് പ്രിൻസിപ്പിലിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

Exit mobile version