നടപടിക്കൊരുങ്ങി എസ്.എഫ്.ഐ

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിന് നേരെ നടന്ന അക്രമ സമരത്തിൽ  നടപടിക്കൊരുങ്ങുകയാണ് എസ്.എഫ്.ഐ. എസ്എഫ്ഐയുടെ സംസ്ഥാന സെൻറ്റും  സെക്രട്ടറിയേറ്റും വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന്  യോഗം ചേരും. അക്രമ സമരവും അതിൻ്റെ പശ്ചാത്തലവും വിശദമായി പരിശോധിക്കാനാണ് യോഗം ചേരുന്നത്. അതിനു ശേഷം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കമ്മറ്റി ചേരും. 

നാളെയാകും സംഭവത്തിൽ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുക്കാൻ ജില്ലാ കമ്മറ്റി യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് തീരുമാനം. എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി ജിഷ്ണുവിൻ്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. സംഭവത്തിൽ  പൂർണ്ണമായി പ്രവർത്തകരെ തള്ളാതെ എല്ലാ വിഷയവും പരിശോധിച്ച്  നടപടിക്കാണ് എസ്.എഫ്.ഐ ഒരുങ്ങുന്നത്. 

Exit mobile version