നടന്‍ ജി മാരിമുത്തു അന്തരിച്ചു.

ചെന്നൈ: നടന്‍ ജി മാരിമുത്തു അന്തരിച്ചു.  58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഉടൻതന്നെ  മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത് 1999 മുതലാണ് . തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്. 2014 ൽ പുറത്തിറങ്ങിയ ‘പുലിവാൽ’ എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്.  നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

Exit mobile version