ധനനയ അവലോകന തീരുമാനങ്ങള്‍ പങ്കുവച്ച് ആർബിഐ

മൂന്ന് ദിവസം നീണ്ട മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളുമായി പങ്കുവച്ചു. മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.

ഡിജിറ്റൽ ഇടപാടുകൾ ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനം  RBI മോണിറ്ററി പോളിസി കമ്മിറ്റി യോഗം കൈക്കൊണ്ടിരിയ്ക്കുകയാണ്. ചില പ്രത്യേക ഇടപടുകള്‍ക്കുള്ള UPI പേയ്‌മെന്‍റ്  പരിധിയാണ് ഉയർത്തിയത്. അതായത്, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള UPI പേയ്‌മെന്‍റ് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ആർബിഐ ഉയർത്തി.

Exit mobile version