ദേശീയ സാങ്കേതിക ദിനത്തിൽ വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി 

ദേശീയ സാങ്കേതിക ദിനത്തിൽ വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ൽ പൊഖ്‌റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്‌നങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 1998 ലെ ആണവ പരീക്ഷണങ്ങളുടെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നന്ദി അറിയിച്ചത്. ആണവ പരീക്ഷണ സമയത്ത് വാജ്‌പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രവുമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version