ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍.

തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികൾ ഇന്ന് പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ചിലയിടങ്ങളിൽ സംയുക്ത ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്.  ത്യാ​ഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണ ഉയർത്തിയാണ് ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. ദൈവത്തിന്റെ ആജ്ഞ അനുസരിച്ച് സ്വന്തം മകനെ പോലും ബലി നല്‍കാന്‍ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്‌നി ഹാജറയുടെയും ആത്മസമര്‍പ്പണമാണ് ബലി പെരുന്നാളായി ആഘോഷിക്കുന്നത്.

Exit mobile version