തോ​ൽ​വി തു​ട​ർ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് 

ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഒ​ഡി​ഷ എ​ഫ്.​സി​യാ​ണ് മ​ഞ്ഞ​പ്പ​ട​യെ കീ​ഴ​ട​ക്കി​യ​ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ല്‍ നി​ന്ന ശേ​ഷം ര​ണ്ട് ഗോ​ള്‍ വ​ഴ​ങ്ങി​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​ത്. ഒ​ഡി​ഷ​യ്ക്ക് വേ​ണ്ടി ജെ​റി, പെ​ഡ്രോ മാ​ര്‍ട്ടി​ന്‍ എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ ഹ​ര്‍മ​ന്‍ജോ​ത് ഖാ​ബ്ര ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ ഒ​ഡി​ഷ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​ന്‍പ​താം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ടീം ​മോ​ഹ​ന്‍ ബ​ഗാ​നോ​ടും തോ​റ്റി​രു​ന്നു.

തു​ട​ക്കം മു​ത​ൽ ഒ​ഡി​ഷ എ​ഫ്സി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഒ​ഡി​ഷ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ബ്ലാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ത്തി​ല്‍ ലീ​ഡെ​ടു​ത്തു. 35-ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​താ​രം ഹ​ര്‍മ​ന്‍ജോ​ത് ഖാ​ബ്ര​യാ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ബോ​ക്‌​സി​ന് വെ​ളി​യി​ല്‍ നി​ന്ന് അ​ഡ്രി​യാ​ന്‍ ലൂ​ണ ന​ല്‍കി​യ മ​നോ​ഹ​ര​മാ​യ പാ​സി​ന് കൃ​ത്യ​മാ​യി ത​ല​വെ​ച്ച ഖാ​ബ്ര മി​ക​ച്ച ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ചു. 

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഒ​ഡി​ഷ​യ്ക്ക് സു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ചു. ഒ​ഡി​ഷ​യു​ടെ ബ്ര​സീ​ലി​യ​ന്‍ ഫോ​ര്‍വേ​ര്‍ഡ് ഡീ​ഗോ മൗ​റീ​ഷ്യോ​യു​ടെ ഷോ​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ ഗി​ല്‍ ത​ട​ഞ്ഞെ​ങ്കി​ലും പ​ന്ത് പോ​സ്റ്റി​ലി​ടി​ച്ച് ക​ട​ന്നു​പോ​യി. പി​ന്നാ​ലെ 54 ാം മി​നി​റ്റി​ൽ ഒ​ഡി​ഷ ജെ​റി​യി​ലൂ​ടെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. ബോ​ക്‌​സി​നു​ള്ളി​ലെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഗോ​ള്‍ വ​ന്ന​ത്. കാ​ര്‍ലോ​സ് ഡെ​ല്‍ഗാ​ഡോ​യു​ടെ ലോ​ങ് റേ​ഞ്ച​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ ഗി​ല്‍ ത​ട്ടി​യെ​ങ്കി​ലും കൈ​യ്യി​ലാ​ക്കാ​നാ​യി​ല്ല. ഇ​ത് ക​ണ്ട് ജെ​റി പ​ന്ത് കാ​ലി​ലാ​ക്കി വ​ല​യി​ലേ​ക്ക് ഷോ​ട്ടു​തി​ര്‍ത്തു. ഇ​തോ​ടെ ഒ​ഡി​ഷ മ​ത്സ​ര​ത്തി​ല്‍ സ​മ​നി​ല പി​ടി​ച്ചു.

Exit mobile version