തൃശൂർ ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട; 70 കിലോയോളം കഞ്ചാവ് കണ്ടെത്തി.

തൃശൂർ: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി. കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന്  70 കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി 8.30ഓടെ കാട്ടൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ ഫെബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം, കാട്ടൂർ എസ്ഐ ഹബിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചുങ്കം കപ്പേളയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് പാക്കറ്റുകളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. നാൽപ്പതോളം പാക്കറ്റ് കഞ്ചാവ് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചാണ് സൂക്ഷിച്ചിരുന്നത്.പഴക്കം സംഭവിച്ച് പാക്കറ്റുകൾ പലതും ദ്രവിച്ച് പൊട്ടിയ നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു . എസ്ഐ എൻ.കെ അനിൽ, സീനിയർ സിപിഒ സന്തോഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് സിവിൽ ഓഫിസർ സജിബാൽ എന്നിവരാണ്  പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version