തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. സ്ഥാനാർഥിയുടെ പേര് ഔദ്യോഗികമായി ഹൈക്കമാൻഡ് ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഡിഎഫ് കൺവീനർ എം.എം ഹസൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചേർന്നാണ് കോൺഗ്രസ് നേതൃയോഗത്തിലാണ് സ്ഥാനാർഥി നിർണയം.

ഒറ്റപേരിൽ  കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഒറ്റക്കെട്ടായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉമ തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ എറണാകുളം ജില്ല നേതൃത്വം മുൻ മന്ത്രി ഡൊമനിക് പ്രസെന്റേഷൻ തുടങ്ങിയവരുടെ നിലപാടുകൾ മറികടന്നാണ്. അതേസമയം ഡെമിനിക് പ്രസെന്റേഷനെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്.

ഉമാ തോമസിനെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിനെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ രംഗത്ത് എത്തിയിരുന്നു. സഹതാപം തൃക്കാക്കരയിൽ വിലപ്പോവില്ലെന്നും സാമൂഹിക സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് സ്ഥാനാർഥിയെ നിശ്ചയിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും ‍ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചു.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെയ് 31നാണ് തൃക്കാക്കരയിൽ വോട്ടെടുപ്പ്. ജൂൺ മൂന്നിന് ഫലപ്രഖ്യാപനം. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 11. മെയ് 16ന് പത്രിക പിൻവലിക്കാം. സൂക്ഷ്മ പരിശോധന  മെയ് 12ന്. കേരളത്തിന് പുറമെ ഒഡീഷ, ഉത്തരഖണ്ഡ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങൾ വീതം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിച്ചുട്ടുണ്ട്. 

Exit mobile version