തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ് സ്ഥാനാർഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
പൂഞ്ഞാര്‍ കളപ്പുരയ്ക്കന് കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം.