തുർക്കി – സിറിയ ഭൂകമ്പം; മരണസംഖ്യ 300 കവിഞ്ഞു, നിരവധിപേർ കുടങ്ങിക്കിടക്കുന്നു.

ഇസ്‌താംബുൾ:തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 300ൽ ഏറെപ്പേർ മരിച്ചുവെന്ന്‌ റിപ്പോർട്ട്‌. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്. അപകടത്തിന്റെ വ്യാപ്‌തി കണക്കിലെടുത്ത്‌ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്ത മേഖലകളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗര്‍ ട്വീറ്റ് ചെയ്‌തു.

Exit mobile version