തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം

മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്.
 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 8 പേരെ ഇനി രക്ഷിക്കാനുണ്ട്. ശക്തമായ കാറ്റിലാണ് ബോട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
 ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങില്‍ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വലിയ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു.

Exit mobile version