തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ തീകൊളുത്തി മരിച്ചനിലയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പടിഞ്ഞാറ്റുമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കിടപ്പു മുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

വിദേശത്തായിരുന്ന രമേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്. കട ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

Exit mobile version