താപനില പൂജ്യം ; മൂന്നാർ അതിശൈത്യത്തിലേക്ക്.

മൂന്നാർ:വൈകിയാണെങ്കിലും മൂന്നാർ അതിശൈത്യത്തിലേക്ക്. താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. കൊച്ചി–- മധുര- ദേശീയപാതയിൽ ലാക്കാട് എസ്റ്റേറ്റിൽ കുറഞ്ഞ താപനില  പൂജ്യം ഡിഗ്രി  രേഖപ്പെടുത്തി. മൈതാനങ്ങളിൽ വെള്ള വിരിച്ചനിലയിൽ മഞ്ഞ് വീഴ്ചയുണ്ടായി. മൂന്നാറിലും പരിസരപ്രദേശങ്ങളിലും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. എസ്റ്റേറ്റ് മേഖലകളിൽ നാല് മുതൽ അഞ്ച് ഡിഗ്രി വരെയാണ്. വരുംദിവസങ്ങളിൽ താപനില കുറഞ്ഞ് മൈനസിൽ എത്തുമെന്ന്‌ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.നവംബർ മുതൽ ഫെബ്രുവരി വരെയാണ് മൂന്നാറിലെ കുളിർകാലം. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം ഇത്തവണ മൂന്നാറിൽ തണുപ്പ് വൈകാൻ കാരണമായി.  ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച്  ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 


Exit mobile version