ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം. 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് മൂന്നു തവണ ഇഡി ഹാജരാകാൻ കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. 

അദ്ദേഹത്തിൻറെ വസതിയിൽ റെയ്ഡ് നടത്തിയ ശേഷമായിരിക്കും അറസ്റ്റുണ്ടാകുക എന്നാണ് എ എ പി നേതാക്കൾ പറയുന്നത്.  പാര്‍ട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവരാണ് അറസ്റ്റ് നടന്നേക്കുമെന്ന സൂചന എക്‌സിലൂടെ പങ്കുവെച്ചത്.  തന്റെ തിരക്ക് കാരണമാണ് ഹാജരാകാതിരുന്നതെന്നും ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജാരാകുകയുള്ളൂ എന്നും നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‍രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് സിബിഐ ആസ്ഥാനത്ത് കെജ്‍രിവാളിനെ ചോദ്യം ചെയ്തത്. 

Exit mobile version