ഡൽഹിയിൽ ഭൂചലനം.

ന്യൂഡൽഹി: ബുധനാഴ്‌ച പകൽ ഡൽഹി– എൻസിആറിലും യുപി, ഹരിയാന, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലെ  ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പകൽ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. ഉത്തരാഖണ്ഡാണ്‌ പ്രഭവ കേന്ദ്രം. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

നേപ്പാളിലെ ജുംലയിൽ നിന്ന് 69 കിലോമീറ്റർ അകലെയുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയാണിത്‌. 10 കിലോമീറ്റർ താഴെ ഭൗമാന്തർ ഭാഗത്തായാണ്‌  ഭൂചലനം ഉണ്ടായതന്ന്‌ നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. മാസങ്ങളുടെ ഇടവേളയിൽ ജുംലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്‌.

Exit mobile version