ഡോ. ഷഹനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ പിതാവും പ്രതി

തിരുവനന്തപുരം:  ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതിനാണ് ഇയാളെ പ്രതി ചേർത്തിരിക്കുന്നത്.

ഷഹനയുടെ മാതാവ് പോലീസിന് നൽകിയ മൊഴി പ്രകാരം റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവർ വിവാഹത്തിന്  കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും  പലപ്പോഴായി അതിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങും.

ആത്മഹത്യക്ക് മുൻപ് ഷഹന റുവൈസിന് വാട്സപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. എന്നാല്‍ റുവൈസ് പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹന വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ്  സന്ദേശം വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഷഹനയുടെ ഫോണില്‍ നിന്നും പൊലീസിന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ കിട്ടിയിരുന്നു. ഷഹനയുടെ  മരണം തടയാമായിരുന്നിട്ടും അതിന് റുവൈസ് തുനിഞ്ഞില്ല. വെഞ്ഞാറമൂട് സ്വദേശിനിയായ ഡോ. ഷഹനയെ (26) കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Exit mobile version