ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു.

അമ്പലപ്പുഴ: ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു. ദേശീയ പാതയിൽ വെള്ളി പുലര്‍ച്ചെ പുന്നപ്ര പവര്‍ഹൗസ് ജംങ്ഷഷനിലായിരുന്നു അപകടം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12-ാം  വാര്‍ഡ് കുമാര നിവാസില്‍ മനോജ്കുമാര്‍- സജിത ദമ്പതികളുടെ ഏകമകന്‍ കൃഷ്ണചന്ദ്രന്‍(23) ആണ് മരിച്ചത്.  അമ്പലപ്പുഴയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കൃഷ്ണചന്ദ്രന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിരെവന്ന ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ കൃഷ്ണ ചന്ദ്രനെ പുന്നപ്ര പൊലീസും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗമാണ് മനോജ്.

Exit mobile version