ജി20 അധ്യക്ഷ സ്ഥാനത്ത് ഇനി ഇന്ത്യ: ഉച്ചകോടി സമാപിച്ചു.

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ജി 20 ഉച്ചകോടി സമാപിച്ചു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.  ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തോനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

അടുത്ത വർഷം ഉച്ചകോടി ഇന്ത്യയിൽ നടക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ്, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, അര്‍ജന്റീന, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, റഷ്യ, തുര്‍ക്കി, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ ഇറ്റലി, സൗദി അറേബ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.

Exit mobile version