ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്നു.

മൂന്നാർ: ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്നു. ചൊക്കനാട് പുതുക്കാട് ഈസ്റ്റ് ഡിവിഷനിൽ യുത്രയെന്ന വിദ്യാർത്ഥിനി ഉന്നത പഠനത്തിനായി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു.

ജാതി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ അമ്പതുവർഷം മുൻപ് താമസിച്ചിരുന്നതായി സാക്ഷ്യപത്രം കൊണ്ടുവരണമെന്നാണ് റവന്യു അധികൃതരുടെ വിചിത്രവാദം ഉന്നയിക്കുന്നതായി യുത്രയുടെ മതാപിതാക്കൾ.  തേയിലത്തോട്ടങ്ങളിലെ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കുടിയേറി താമസം ആരംഭിച്ചവരാണ് തൊഴിലാളികളിൽഏറെയും.

തുച്ഛമായ വരുമാനത്തിൽ മൂന്നും നാലും തലമുറകളായി താമസിക്കുന്ന ഇവർ മക്കളെ  പഠിപ്പിക്കുന്നത് ജാതിയുടെ പേരിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് . ഈ  ആനുകൂല്യങ്ങൾ ഇപ്പോൾ ജാതി സർട്ടിഫി സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

നിരവധി പേർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രക്ഷിതാക്കൾ.

Exit mobile version