കൊച്ചി: ജലനിരപ്പ് ഉയർന്നതോടെ ഇടമലയാർ ഡാമും തുറന്നു. രണ്ടു ഷട്ടറുകളാണ് തുറന്നത്. സെക്കൻഡിൽ 50 ഘനമീറ്റർ മുതൽ 100 ഘനമീറ്റർ വരെ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.ഇടുക്കി ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നതിനു പിന്നാലെയാണ് ഇടമലയാർ ഡാം തുറന്നിരിക്കുന്നത്. ഡമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണെന്നിരിക്കെ 163.2 ലെത്തിയപ്പോഴാണ് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്.പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എറണാകുളം ജില്ല ഭരണകൂടം അറിയിച്ചു. മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ രേണു രാജ് അറിയിച്ചു.അതേസമയം, ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയുടെ അഞ്ച് ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാലും ഇടുക്കിയിൽ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്.
ജലനിരപ്പ് ഉയർന്നു ; ഇടമലയാർഡാമിൽ രണ്ടു ഷട്ടറുകൾ തുറന്നു
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago