ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും.

മിസോറാം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും.  മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടിംഗ് നടക്കും. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗ വോട്ട് രേഖപ്പെടുത്തി. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്.  ഇവിടെ മൊത്തം 174 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അതിൽ 16 പേർ സ്ത്രീകളാണ്. ആകെ 857,000 വോട്ടർമാരുള്ളതിൽ 7000 പേർ മലനിരകളിൽ താമസിക്കുന്നവർക്ക് തപാൽ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഡിസംബർ മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ. 

Exit mobile version