ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തി ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങൾ; ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി ബൗളിംഗ് കോച്ച്.

മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് കാണിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. മികവുറ്റ ഇന്നിംഗ്‌സായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്ത നാല് പന്തിലെ ഇരുപത് റണ്‍സ്. എന്നാല്‍ മത്സരശേഷം ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

മത്സരശേഷം ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. ധോണി വേദനയോടെ മുടന്തി നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഐസ്പാക്ക് ഇടത് കാലിന് ചുറ്റും കെട്ടിവെച്ചിട്ടുണ്ട്. അതി കഠിനമായ വേദന ധോണിക്ക് ഉണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടത് കാല്‍മുട്ടിന് കീഴിലായിട്ടാണ് ധോണിക്ക് പരുക്കുള്ളത്. ആരാധകര്‍ ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെച്ചിരിക്കുന്നത്. ധോണി ഈ സീസണിന് ശേഷം കളിക്കില്ലെന്ന ശക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. ആരോഗ്യം അതിന് അനുവദിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം വീഡിയോ വൈറലാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ധോണിയെ കൈപ്പിടിച്ച് നടക്കാന്‍ സഹായിക്കുന്നത് മുന്‍ സിഎസ്‌കെ താരമായിരുന്ന സുരേഷ് റെയ്‌നയായിരുന്നു. ധോണി റെയ്‌നയുടെ കൈപ്പിടിച്ച് നടക്കുന്നതും, തുടര്‍ന്ന് ടീം ബസ്സിലേക്ക് കയറുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ആരാധകര്‍ ധോണിയും റെയ്‌നയും തമ്മിലുള്ള സുഹൃദ്ബന്ധത്തെയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കളിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വലിയ സുഹൃദ്ബന്ധമുണ്ടായിരുന്നു. ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്‌നയും വിരമിച്ചത്. ടീമിന്റെ ബൗളിംഗ് കോച്ച് എറിക് സിമ്മന്‍സ് ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി.

Exit mobile version