ചന്ദ്രനോട്‌ കൂടുതൽ അടുത്ത്‌ ചാന്ദ്രയാൻ ; സോഫ്‌റ്റ്‌ ലാൻഡിങ്‌ 23നു വൈകിട്ട്‌

തിരുവനന്തപുരം
സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട്‌ കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം താഴ്‌ത്താനായതായി ഐഎസ്‌ആർഒ അറിയിച്ചു. പകൽ ഒന്നിനും രണ്ടിനുമിടയിൽ നടത്തിയ ജ്വലനംവഴി പേടകത്തിന്റെ സഞ്ചാരം 174നും 1437 കിലോമീറ്ററിനും ഇടയിലുള്ള  ദീർഘവൃത്ത ഭ്രമണപഥത്തിലായി. ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡിനെത്തുടർന്ന്‌ പേടകത്തിലെ ത്രസ്റ്ററുകൾ 17.91 മിനിറ്റ്‌ ജ്വലിച്ചു. 158 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തി. അടുത്ത പഥംതാഴ്‌ത്തൽ 14നു പകൽ 11.30ന്‌ നടക്കും. 16നു നടത്തുന്ന ജ്വലനത്തോടെ ചാന്ദ്രയാൻ 100 കിലോമീറ്റർ അടുത്തെത്തും. 17ന്‌  ലാൻഡറും റോവറും അടങ്ങുന്ന പേടകത്തിൽ നിന്ന്‌ പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെടും. 23നു വൈകിട്ട്‌  സോഫ്‌റ്റ്‌ ലാൻഡിങ്‌ നടക്കും.

Exit mobile version