തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്ന ബസുകള്‍ക്കും ഉടമകള്‍ക്കും എതിരെ കർശന നടപടിക്ക് സംസ്ഥാന സർക്കാർ. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. സർക്കാർ ആലോചന. ഗതാഗതവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഫിറ്റ്നസും ലൈസൻസും റദ്ദാക്കുന്നതിനു മുമ്പ് ഡ്രൈവർക്കും ഉടമയ്ക്കും പറയാനുള്ളത് കേള്‍ക്കും. നിലവില്‍ നിയമ ലംഘനങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലൈസൻസും റദ്ദാക്കാറില്ല. ഇത് നിയമലംഘനങ്ങള്‍ വീണ്ടും നടത്താന്‍ ഇടയാക്കുന്നുവെന്ന വിലയിരുത്തലിലാണ് നടപടി കടുപ്പിക്കാനൊരുങ്ങുന്നത്.വടക്കാഞ്ചേരി അപകടത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകട കാരണമായി. ടൂറിസ്റ്റ് ബസുകളിൽ നിരന്തരം നീരീക്ഷണം നടത്താനും സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി.
ഗതാഗത നിയമം ലംഘിച്ചാൽ കർശന നടപടി; ബസുകളുടെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago