ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായതെന്ന് കനേഡിയൻ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസിനെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർട്ട്. കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ അറസ്റ്റ് എന്നത് ശ്രദ്ധേയം
ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ.
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago