ക്രിസ്‌മസ്, പുതുവർഷത്തെ വരവേൽക്കാൻ വിപണിയിൽ താരകങ്ങൾ നിറഞ്ഞു. കടലാസ് നക്ഷത്രങ്ങൾ, ടേബിൾടോപ്പ് ക്രിസ്‌മസ് ട്രീ, കൂറ്റൻ എൽഇഡി ജംബോ നക്ഷത്രങ്ങൾ, മുതൽ മടക്കി സഞ്ചിയിലാക്കാൻ കഴിയുന്ന ബഹുവർണത്തിലുള്ള പിരമിഡ്‌ലൈറ്റ് ട്രീവരെയാണ് ഇത്തവണത്തെ പ്രത്യേകതകൾ. 140ലധികം ഡിസൈനുകൾ മിന്നിമറയുന്ന എൽഇഡി ജംബോ നക്ഷത്രങ്ങളാണ് ഇക്കുറി ആളുകൾ തേടിയെത്തുന്നത്. സാന്താക്ലോസ്, പുൽക്കൂട്, ജിങ്കിൾ ബെൽസ്, ക്രിസ്‌മസ് തൊപ്പി, ക്രിസ്‌മസ് ബൾബ് എന്നീ ‘പഴയ താര’ങ്ങളും വിപണിയിലുണ്ട്. ക്രിസ്‌മസിന്റെ ഭാഗമായുള്ള ചെറുതും വലുതുമായ എല്ലാ അലങ്കാരങ്ങളിലും പുതിയ പരീക്ഷണങ്ങളാണ് നിർമാതാക്കൾ നടത്തിയിരിക്കുന്നത്. 50 രൂപ മുതൽ 600 രൂപവരെയാണ് കടലാസു നക്ഷത്രങ്ങളുടെ വില. എൽഇഡി നക്ഷത്രങ്ങൾക്ക് 120 രൂപ മുതൽ 3400 രൂപവരെയാണ്. പത്തു രൂപയ്‌ക്ക് ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ് അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ 4,000 രൂപ വരെയുള്ള ബൊമ്മകളും സജീവം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള സാന്താക്ലോസ് വസ്‌ത്രങ്ങളും തയ്യാറാണ്. ചുവന്ന തൊപ്പികൾക്കൊപ്പം വെള്ളനിറത്തിലുള്ള തൊപ്പികളാണ് ഇത്തവണത്തെ പ്രത്യേകത. റെഡിമെയ്‌ഡ് ഉൽപ്പന്നങ്ങൾക്ക് പുറമേ ഇവയെല്ലാം വീടുകളിൽ തയ്യാറാക്കാൻ കഴിയുന്ന അസംസ്‌കൃത വസ്‌തുക്കളും ലഭ്യമാണ്.
ക്രിസ്‌മസ് വിപണി; നഗരത്തിലിനി നിറയും നക്ഷത്രദീപങ്ങൾ
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന് തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago