ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ തിങ്കളാഴ്ച ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
2022 ഓഗസ്റ്റ് 31ന് ശേഷം ആദ്യമായി ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ബുധനാഴ്ച 300 ആയി ഉയർന്നു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 13.89 ശതമാനമായി ഉയർന്നതായി നഗര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 806 ആണ്. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച യോഗത്തിൽ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.